LOADING

Type to search

Uncategorized

24-ാം രാജ്യാന്തര ചലച്ചിത്രമേളയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി.

webdesk 2 weeks ago
Share

24-ാം രാജ്യാന്തര ചലച്ചിത്രമേളയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. 12,000-ലധികം ഡെലിഗേറ്റുകളെയും സിനിമാപ്രവർത്തകരെയും ചലച്ചിത്രപ്രേമികളെയും വരവേൽക്കാൻ നഗരം ഒരുങ്ങിക്കഴിഞ്ഞു. ടാഗോർ തിയേറ്ററാണ് എട്ടുദിവസം നീണ്ടുനില്ക്കുന്ന മേളയുടെ പ്രധാനവേദി. 3500 സീറ്റുകൾ ഉള്ള ഓപ്പൺ തിയേറ്റർ ആയ നിശാഗന്ധിയാണ് ഏറ്റവും വലിയ പ്രദർശന വേദി.. ബാർക്കോ ഇലക്ട്രോണിക്സിന്റെ നൂതനമായ ലേസർ ഫോസ്ഫർ ഡിജിറ്റൽ പ്രോജക്ടറാണ് ഇത്തവണ നിശാഗന്ധിയിൽ പ്രദർശനത്തിന് ഉപയോഗിക്കുന്നത്. അതേ ഗുണനിലവാരമുള്ള പുതിയ സ്‌ക്രീനും ഉപയോഗിക്കും. ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന സമാപനച്ചടങ്ങുകൾ നടക്കുന്നതും നിശാഗന്ധിയിലാണ്