LOADING

Type to search

Uncategorized

ലീല റാവിസ് ഇനിമുതല്‍ കോവളം റാവിസ് എന്നറിയപ്പെടും.

webdesk 2 weeks ago
Share

തിരുവനന്തപുരം : ലീല റാവിസ് ഇനിമുതല്‍ കോവളം റാവിസ് എന്നറിയപ്പെടും. ആര്‍.പി. ഗ്രൂപ്പ് ചെയര്‍മാന്‍ രവി പിള്ളയാണ് ഇക്കാര്യം അറിയിച്ചത്.യൂറോപ്പില്‍ 41 ഹോട്ടലുകളുള്ള വലിയൊരു ശൃംഖലയെ ആര്‍.പി. ഗ്രൂപ്പ് ഏറ്റെടുത്തു. അതിനോടനുബന്ധിച്ചാണ് കോവളത്തെ ഹോട്ടലിന്റെ പേര് മാറ്റവും. ജനുവരി ഒന്നു മുതല്‍ ആ പഞ്ചനക്ഷത്ര ഹോട്ടല്‍ ‘കോവളം റാവിസ്’ ആയി അറിയപ്പെടും. കേരളത്തില്‍ ഹോട്ടല്‍ വ്യവസായ രംഗത്ത് 1,000 കോടി രൂപ നിക്ഷേപിക്കുന്നുവെന്നതാണ് പ്രധാന പ്രഖ്യാപനം.കേരളത്തിലെ ഹോസ്പിറ്റാലിറ്റി രംഗത്ത് 1,000 കോടി രൂപയുടെ നിക്ഷേപം ഉടനുണ്ടാവും. തിരുവനന്തപുരത്ത് അന്താരാഷ്ര്ട നിലവാരത്തിലുള്ള കണ്‍വെന്‍ഷന്‍ സെന്ററാണ് ഇതില്‍ പ്രധാനം. അനുമതി ലഭിച്ചാലുടന്‍ നിര്‍മാണം തുടങ്ങം.