LOADING

Type to search

Uncategorized

ഇന്ത്യ-വെസ്റ്റിന്‍ഡീസ് ടി-20;സ്പോർട്സ് ഹബ്ബ് സ്റ്റേഡിയത്തിലെ പിച്ചിൽ മിനുക്കുപണികളിൽ പുരോഗമിക്കുന്നു.

webdesk 2 weeks ago
Share

തിരുവനന്തപുരം: ഇന്ത്യ-വെസ്റ്റിൻഡീസ് ടി-20 മത്സരത്തിന്റെ ഭാഗമായി സ്പോർട്സ് ഹബ്ബ് സ്റ്റേഡിയത്തിലെ പിച്ച് മത്സരത്തിനായുള്ള അവസാനവട്ട മിനുക്കുപണികളിൽ. ഡിസംബർ എട്ടിനാണ് മത്സരം.തിങ്കളാഴ്ച മേയർ കെ. ശ്രീകുമാറും എ.സി.പി. അനിൽ കുമാറും സ്റ്റേഡിയത്തിലെ കച്ചവടക്കാരുമായി ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളും സുരക്ഷാക്രമീകരണങ്ങളും സംബന്ധിച്ച് അറിയിക്കാൻ കൂടിക്കാഴ്ച നടത്തി. സ്പോർട്സ് ഹബ്ബിൽ നടന്ന ചടങ്ങിൽ ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥർ, ശുചിത്വമിഷൻ ഉദ്യോഗസ്ഥർ, കോർപ്പറേഷന്റെയും ആരോഗ്യവകുപ്പിലെയും ഉദ്യോഗസ്ഥർ, കെ.സി.എ. ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.ഹൈദരാബാദിൽനിന്നുള്ള ചാർട്ടേഡ് വിമാനത്തിൽ ഇരുടീമുകളും ശനിയാഴ്ച വൈകീട്ട് 5.45-ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തും. പരിശീലന സെഷനുകൾ ഇരുടീമുകൾക്കും ഇല്ല. ഹോട്ടൽ ലീല റാവിസിലാണ് ഇരു ടീമുകളുടെയും താമസം ഒരുക്കിയിരിക്കുന്നത്. മത്സരത്തിന്റെ 71 ശതമാനം ടിക്കറ്റുകളും വിറ്റഴിഞ്ഞു. നാലു ദിവസംകൊണ്ടാണ് ഇത്രയും ടിക്കറ്റുകൾ ഓൺലൈനായി വിറ്റുപോയത്