LOADING

Type to search

Uncategorized

സിമന്‍റ് വ്യാപാരികളെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ പ്രതി പിടിയിൽ

webdesk 2 weeks ago
Share

തിരുവനന്തപുരം: സിമന്‍റ് വ്യാപാരികളെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ പ്രതി അറസ്റ്റിൽ. മടത്തറ സ്വദേശി അഖിൽ ആണ് കടയ്ക്കൽ പൊലീസിന്റെ പിടിയിലായത്. കല്ലറ , കടക്കൽ, തുടങ്ങി തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ നിരവധി കടകളിലാണ് അഖിൽ തട്ടിപ്പ് നടത്തിയത്.ഭീഷണിപ്പെടുത്തി തട്ടിപ്പ് നടത്തുകയാണ് അഖിലിന്റെ രീതി. ആദ്യം കോൺട്രാക്ടർ എന്ന് പരിചയപെടുത്തി കട ഉടമയുമായി അടുക്കുന്ന അഖിൽ ഒരു ലോഡ് സിമെന്റ് ഓർഡർ ചെയ്യും . ശേഷം ഇയാളുടെ പ്രത്യേക കേന്ദ്രത്തിൽ സാധനം ഇറക്കും. എന്നിട്ട് ഒരാഴ്ച ഡേറ്റ് ഇട്ട വ്യാജ ചെക്ക് കൊടുത്തു വിടും. പിന്നെ ഫോൺ എടുക്കില്ല. നിയമ നടപടിയുമായി പോയാൽ കട ഉടമ ഭാര്യയെ പീഡിപ്പിച്ചെന്ന് സമീപ പൊലീസ് സ്റ്റേഷനിൽ പരാതി നൽകും. കള്ള പരാതിയിൽ അകത്താകുന്ന കടയുടമ മാനം ഭയന്ന് പിന്നീട് അഖിലിന്റെ വഴിക്ക് പോകില്ല. ഇതായിരുന്നു തട്ടിപ്പ് രീതിയെന്നാണ് പൊലീസ് പറഞ്ഞു.നിരവധി ഇടങ്ങളിൽ ഇയാൾ ഇത്തരത്തിൽ തട്ടിപ്പ് നടത്തി എന്നാണ് കണ്ടെത്തൽ.