LOADING

Type to search

Uncategorized

സിയാച്ചിനിലെ മഞ്ഞുവീഴ്ചയിൽ നാല് പേർ മരിച്ചു; ഒരാൾ പൂവച്ചൽ സ്വദേശിയായ സൈനികൻ

webdesk 2 weeks ago
Share

സിയാച്ചിനിൽ മഞ്ഞുവീഴ്ചയിൽ മലയാളി സൈനികൻ ഉൾപ്പെടെ നാല് പേർ മരിച്ചു. തിരുവനന്തപുരം പൂവച്ചൽ സ്വദേശിയും മെഡിക്കൽ അസിസ്റ്റൻറുമായ നായിക് എസ്എസ് അഖിൽ ആണ് മരിച്ച മലയാളി.സിയാച്ചിനിലെ തങ്താർ, ഗുരസ് സെക്ടറിൽ രണ്ട് വ്യത്യസ്ത സംഭവങ്ങളിലാണ് നാല് പേർ കൊല്ലപ്പെട്ടത്. സൈനിക പോസ്റ്റിന് മുകളിലേക്ക് മഞ്ഞുപാളികൾ ഇടിഞ്ഞുവീഴുകയായിരുന്നു.അഖിലിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കുമെന്ന് സൈന്യം അറിയിച്ചു