LOADING

Type to search

Uncategorized

യുവാവിനെ നടുറോഡിലിട്ട് മര്‍ദ്ദിച്ച സംഭവം; പ്രതിയെ നിസാര വകുപ്പുകള്‍ ചുമത്തി വിട്ടയച്ചു

webdesk 1 week ago
Share

തിരുവനന്തപുരം: പോത്തന്‍കോട്ട് യുവാവിനെനടുറോഡിലിട്ട് മര്‍ദിച്ച സംഭവത്തില്‍ പ്രതിയെ പോലീസ് നിസാര വകുപ്പുകള്‍ ചുമത്തി വിട്ടയച്ചു. സംഭവം വിവാദമായതോടെകേസെടുക്കാന്‍ തയ്യാറായ പോലീസ് പിന്നീട് സ്‌റ്റേഷന്‍ ജാമ്യത്തില്‍ പ്രതിയെ വിട്ടയയ്ക്കുകയായിരുന്നു. മര്‍ദ്ദനമേറ്റ അനൂപിന്റെ അമ്മ ഇതേത്തുടര്‍ന്ന് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചു.രണ്ടു പേര്‍ ചേര്‍ന്നാണ് നടുറോഡിലിട്ട് ബൈക്കിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ക്രൂര മര്‍ദ്ദനത്തിലേക്ക് നയിച്ചത്. രണ്ട് പേര്‍ ചേര്‍ന്നാണ് അനൂപിനെ മര്‍ദ്ദിച്ചത്. ഇതിലൊരാളായ ഷിബുവിനെ ബുധനാഴ്ച രാവിലെയാണ് പോലീസ് അറസ്റ്റ് ചെയ്യുന്നത്. എന്നാല്‍ ഷിബുവിനെതിരെ നിസാര വകുപ്പുകള്‍ പ്രകാരം കേസെടുത്ത പോലീസ് സ്‌റ്റേഷന്‍ ജ്യാമത്തില്‍ വിടുകയായിരുന്നു. മര്‍ദ്ദനമേറ്റ അനൂപിന്റെ അമ്മയുടെ മുന്നില്‍വെച്ചാണ് പ്രതികളെ വിട്ടയച്ചത്. ഇതോടെ അനൂപിന്റെ അമ്മ സ്റ്റേഷന് മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. പോലീസിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് അനൂപും അനൂപിന്റെ അമ്മയും ഉന്നയിച്ചിരിക്കുന്നത്.