വഴിമുക്ക്-കളിയിക്കാവിള ആറുവരിപ്പാത; ലിഡാർ സർവ്വേയ്ക്ക് തുടക്കമായി

IMG_02022022_150312_(1200_x_628_pixel)

നെയ്യാറ്റിൻകര: ദേശീയപാത 66-ന്റെ ഭാഗമായ വഴിമുക്ക്-കളിയിക്കാവിള ആറുവരിപ്പാതയുടെ അലൈൻമെന്റിലെ അപാകം കണ്ടെത്താനുള്ള കിഫ്ബിയുടെ ലിഡാർ സർവേ ആരംഭിച്ചു. ഒരു മാസത്തിനകം പൂർത്തീകരിക്കാനാണ് കിഫ്ബിയുടെ ശ്രമം. ഇതിനുശേഷമാണ് അലൈൻമെന്റ് പ്രസിദ്ധീകരിക്കുന്നത്.കരമന-കളിയിക്കാവിള ദേശീയപാതയുടെ നാലാംഘട്ട വികസനത്തിന്റെ ഭാഗമായാണ് വഴിമുക്ക് മുതൽ കളിയിക്കാവിള വരെ ലിഡാർ (ലൈറ്റ് ഡിറ്റക്ഷൻ ആൻഡ് റേഞ്ചിങ്) സർവേ നടത്തുന്നത്.

ലിഡാർ സർവേയുടെ ഉദ്ഘാടനം വഴിമുക്കിൽ കെ.ആൻസലൻ എം.എൽ.എ.യും കളിയിക്കാവിളയിൽ സി.കെ.ഹരീന്ദ്രൻ എം.എൽ.എ.യും നിർവഹിച്ചു. നഗരസഭാ ചെയർമാൻ പി.കെ.രാജമോഹനൻ, കൗൺസിലർമാരായ എം.എ.സാദത്ത്, ഷാമില, പ്രോജക്ട് അസിസ്റ്റൻറ്‌ എക്‌സിക്യുട്ടീവ് എൻജിനിയർ ആനന്ദ്കുമാർ, ബി.എസ്.ചന്തു, ഒ.മുഹമ്മദ് ഹനീഫ എന്നിവർ പങ്കെടുത്തു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!