തിരുവനന്തപുരം: ഐപിഎല്ലിന് ശേഷം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടക്കുന്ന ടി20 പരമ്പരയ്ക്കുള്ള വേദികള്‍ പ്രഖ്യാപിച്ചത് ബിസിസിഐ. അഞ്ച് മത്സരങ്ങളുടെ പരമ്പര കട്ടക്, വിശാഖപട്ടണം, ദില്ലി, രാജ്‌കോട്ട്, ചെന്നൈ എന്നിവിടങ്ങളിലാണ് നടക്കുക. ജൂണ്‍ ഒമ്പതിന് ആരംഭിച്ച 19ന് അവസാനിക്കുന്ന രീതിയിലാണ് പരമ്പര. തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തെ വേദിയായി പരിഗണിച്ചിട്ടില്ല. വിന്‍ഡീസിനെതിരെ ഇക്കഴിഞ്ഞ ടി20 പരമ്പരയിലെ അവസാന മത്സരം നടക്കേണ്ടിയിരുന്നത് ഗ്രീന്‍ഫീല്‍ഡിലായിരുന്നു.
