നെയ്യാറ്റിൻകര: നെയ്യാറ്റിൻകര എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അജീഷും പാർട്ടിയും ചേർന്ന് പള്ളിച്ചൽ ഭാഗത്തു നടത്തിയ റെയ്ഡിൽ വെടിവച്ചാൻ കോവിൽ ജംഗ്ഷന് സമീപത്ത് നിന്നും KL-01-CM-8167 നമ്പർ സ്കൂട്ടറിൽ കടത്തിക്കൊണ്ട് വന്ന 1.130 kg കഞ്ചാവുമായി പാപ്പനംകോട് സ്വദേശി സോനജ്.എസ്.സാബു എന്നയാളെ പിടികൂടി കേസെടുത്തു. അന്വേഷണ സംഘത്തിൽ പ്രിവന്റീവ് ഓഫീസർമാരായ കെ ഷാജു, ലോറൻസ്, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രസന്നൻ, ഹർഷകുമാർ, വനിതാ സിവിൽ എക്സൈസ് ഓഫീസർ രേഖചന്ദ്രൻ, ഡ്രൈവർ സുരേഷ് കുമാർ എന്നിവരും ഉണ്ടായിരുന്നു.
