പാലോട്: ഇളവട്ടത്ത് തീ പൊള്ളലേറ്റ യുവാവ് മരിച്ചു. ഇളവട്ടം നീർപ്പാറ ആദിവാസി കോളനിയിൽ അഭിലാഷ് (47)ആണ് ഇന്ന് ഉച്ചയ്ക്ക് മരിച്ചത്. ചൊവ്വാഴ്ച രാത്രി അഭിലാഷ് മദ്യപിച്ച് വീട്ടിലെത്തി കുടുംബാംഗങ്ങളുമായി ബഹളം വച്ചിരുന്നു. ഭാര്യയുമായി വഴക്കിട്ട ശേഷം ഭാര്യയുടെ വസ്ത്രങ്ങൾ ഇയാൾ മുറ്റത്തിട്ട് കത്തിച്ചു. ഇതിൽ നിന്നും തീ ഇയാളുടെ ദേഹത്തേക്ക് പടർന്നു പിടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട് . 90 ശതമാനം പൊള്ളലേറ്റ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്നലെ ഉച്ചയോടെ മരിച്ചു. പാലോട് പോലീസ് കേസെടുത്തു.
