കാട്ടാക്കട : കെ.എസ്.ആർ.ടി.സി. ബസിൽനിന്നു യാത്രക്കാരിക്ക് വെടിയുണ്ട കിട്ടി. കഴിഞ്ഞദിവസം രാവിലെ പാപ്പനംകോട് ഡിപ്പോയിൽനിന്ന് കാട്ടാക്കടയിലേക്കുവന്ന ബസിലെ സീറ്റിനടിയിൽ നിന്നുമാണ് വെടിയുണ്ട കിട്ടിയത്.ബസ് അഞ്ചുതെങ്ങിൻമൂട്ടിൽ എത്തിയപ്പോൾ സീറ്റിനടിയിൽനിന്നും ഒരു യാത്രക്കാരി എടുത്ത് കണ്ടക്ടർക്ക് കൈമാറിയ വെടിയുണ്ട അധികൃതർ കാട്ടാക്കട പോലീസിന് കൈമാറി.കാട്ടാക്കട പോലീസ് ബാലിസ്റ്റിക് വിദഗ്ധരെ വരുത്തി നടത്തിയ പരിശോധനയിൽ കേന്ദ്ര സേനകൾ മുൻകാലത്ത് ഉപയോഗിച്ചിരുന്ന ഇന്ത്യൻ നിർമിത 7.62 എം.എം. വെടിയുണ്ടയാണെന്ന് തിരിച്ചറിഞ്ഞു.
