തിരുവനന്തപുരം: നഗരസഭയുടെ നേതൃത്വത്തിൽ തെരുവ് നായ കുഞ്ഞുങ്ങളെ പൊതുജനങ്ങൾക്ക് നൽകുന്ന പപ്പി അഡോപ്ഷൻ ക്യാമ്പ് ഇന്ന് രാവിലെ 10ന് പൂജപ്പുര മൈതാനത്ത് നടക്കും. മൃഗ സ്നേഹ സംഘടനകളായ പീപ്പിൾ ഫോർ അനിമൽസ്, സ്ട്രീറ്റ് ഡോഗ് വാച്ച് അസോസിയേഷൻ തുടങ്ങിയ സംഘടനകളുടെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തുന്നത്. ഡെപ്യൂട്ടി മേയർ പി.കെ രാജു, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജമീല ശ്രീധർ തുടങ്ങിയവർ ക്യാമ്പിൽ പങ്കെടുക്കും.
