വെഞ്ഞാറമൂട്: 108 ആംബുലസിൽ യുവതിക്ക് സുഖപ്രസവം.കൊല്ലം കുണ്ടറ ജെസി ഭവനിൽ സോനുമോളാണ് കുണ്ടറ താലൂക്ക് ആശുപത്രിയിൽ നിന്ന് തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലേക്ക് പോകും വഴി വെഞ്ഞാറമൂട് കീഴായികോണത്തിന് സമീപം 108 ആംബുലൻസിൽ കുഞ്ഞിന് ജന്മം നൽകിയത്. തുടർന്ന് അമ്മയെയും കുഞ്ഞിനേയും സുരക്ഷിതരായി വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഞായറാഴ്ച വൈകിട്ട് കുണ്ടറ സ്വദേശിയായ സോനുമോൾക്ക് പ്രസവവേദന അനുഭവപ്പെടുകയും ബന്ധുക്കൾ കുണ്ടറ താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. തുടർന്ന് തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലേക്ക് കൊണ്ട് പോകാൻ 108 ആംബുലൻസിനെ വിളിക്കുകയായിരുന്നു. യാത്ര ആരംഭിച്ചതും യുവതിക്ക് വേദന തുടങ്ങി. തുടർന്ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സ്റ്റാഫ് നഴ്സ് രശ്മിയുടെയും ഡ്രൈവർ കൃഷ്ണരാജിന്റെയും ഇടപെടലിൽ യുവതിക്ക് 108ൽ പ്രസവത്തിന് വേണ്ട സൗകര്യങ്ങൾ ഒരുക്കുകയായിരുന്നു. രശ്മിയും കൃഷ്ണരാജും കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ 108 ജീവനക്കാരാണ്
