തിരുവനന്തപുരം: ബുഹാരി ഹോട്ടൽ പൂട്ടി. ഭക്ഷ്യ സുരക്ഷ വിഭാഗം നടത്തിയ പരിശോധനയ്ക്കു ശേഷം നഗരസഭ ആരോഗ്യവിഭാഗത്തെ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തി ഹോട്ടൽ പൂട്ടുകയായിരുന്നു. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്നു എന്ന് കണ്ടെത്തിയാണ് അടച്ചുപ്പൂട്ടൽ. ഇനി ഒരറിയിപ്പുണ്ടാകും വരെ തുറക്കേണ്ടെന്നാണ് നിർദേശം.
