തിരുവനന്തപുരം:മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ട രോഗിയെ എലി കടിച്ചതായി പരാതി. വൃക്കരോഗിയായ ഗിരിജാ കുമാരിയെയാണ് എലി കടിച്ചത്.
അബോധാവസ്ഥയിലാണ് ഗിരിജാ കുമാരിയെ ആശുപത്രിലെത്തിച്ചതെന്ന് മകൾ രശ്മി പറഞ്ഞു. പിന്നീട് മരുന്ന് നൽകിയതിനെ തുടർന്ന് ബോധം വന്നു. തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലിരുന്ന ഇവർ കാലിൽ വേദനയുണ്ടെന്ന് പറഞ്ഞതിനെ തുടർന്ന് നോക്കിയപ്പോൾ കാലിൽ എലി കടിച്ചുകൊണ്ടിരിക്കുന്നതാണ് ശ്രദ്ധയിൽപ്പെട്ടതെന്നാണ് മകൾ പറഞ്ഞു.
