കോവളം: അശാസ്ത്രീയമായ നിർമാണമാണ് കോവളം ബൈപ്പാസിൽ അപകടങ്ങൾക്ക് ഇടയാക്കുന്നതെന്ന് ആരോപിച്ച് ഡി.വൈ.എഫ്.ഐ. കോവളം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡുപരോധം നടത്തി.
കോവളം ജങ്ഷനിൽ നടത്തിയ ഉപരോധം ജില്ലാ പ്രസിഡന്റ് വി.അനൂപ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് മണിക്കുട്ടൻ അധ്യക്ഷനായി.
സി.പി.എം. കോവളം ഏരിയ സെക്രട്ടറി ബി.ബാബു, ഡി.വൈ.എഫ്.ഐ. കോവളം ബ്ലോക്ക് സെക്രട്ടറി ശിജിത് ശിവദാസ്, ബ്ലോക്ക് ട്രഷറർ ടി.പി.നിനു എന്നിവർ സംസാരിച്ചു