വെള്ളറട: വെള്ളറടയ്ക്ക് സമീപം അഞ്ചുമരങ്കാലയിൽ വച്ച് 23 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. മുള്ളിലവുവിള അഭയാലയത്തിൽ അഭയൻ ലൂക്കോസാണ് (25) അറസ്റ്റിലായത്.
സംശയകരമായ സാഹചര്യത്തിൽ കണ്ടെത്തിയ ഇയാളെ വെള്ളറട എസ്.ഐ റസൽ രാജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പിടികൂടിയത്.