മാറനല്ലൂർ: 17കാരിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ മാറനല്ലൂർ പൊലീസ് അറസ്റ്റു ചെയ്തു. പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്.
കണ്ടല കണ്ണംകോട് ഷമീർ മൻസിലിൽ മുഹമ്മദ് ഹസൻ എന്ന ആസിഫ് (19) ആണ് അറസ്റ്റിലായത്. വീട്ടുകാരുടെ പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തി പ്രതിയെ കസ്റ്റഡിയിലെടുത്തത്.