തിരുവനന്തപുരം: മുംബൈയിൽ അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മലയാളി അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശി മണി തോമസ് ആണ് അറസ്റ്റിലായത്.
പ്രതി നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്. തന്‍റെ രണ്ടാം ഭാര്യക്ക് മക്കളില്ലാത്തതിനാലാണ് കുട്ടിയെ തട്ടിയെടുത്തതെന്നാണ് പ്രതിയുടെ വിശദീകരണം.
നാൽപത് വർഷമായി നവി മുംബൈയിൽ താമസിച്ച് വരികയായിരുന്നു മണി തോമസ്. ഇയാളുടെ ആദ്യ ഭാര്യ മരണപ്പെട്ടതിന് പിന്നാലെ ഇദ്ദേഹം രണ്ടാമത് വിവാഹം ചെയ്തിരുന്നു.
എന്നാൽ ഈ ബന്ധത്തിൽ ദമ്പതികൾക്ക് കുട്ടികളുണ്ടായിരുന്നില്ല. ഇതോടെ പ്രതി ഭക്ഷണം വാങ്ങി നൽകിയ ശേഷം കുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു.