തിരുവനന്തപുരം: കുണ്ടമൺകടവ് തോടിന്റെ സംരക്ഷണഭിത്തി നിർമ്മാണം പൂർത്തിയാക്കി വി.കെ. പ്രശാന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
വി.കെ. പ്രശാന്ത് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 71 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമ്മാണം നടത്തിയത്.
കരാറുകാരൻ കൃഷ്ണൻകുട്ടി, മൈനർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനിയർ സുജ, അസി.എക്സിക്യുട്ടീവ് എൻജിനിയർ ഗീത,അസി.എൻജിനിയർ സൗമ്യ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
ട്രിഡ ചെയർമാൻ കെ.സി.വിക്രമൻ, നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മേടയിൽ വിക്രമൻ, എസ്.പത്മ, ജി.രാധാകൃഷ്ണൻ, ജി.രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.