അരിമ്പൂരി: തമിഴ്നാട്ടുകാരനായ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതികളായ രണ്ട് പേരെ അന്തിക്കാട് പൊലീസ് പിടികൂടി.
തമിഴ്‌നാട് സ്വദേശികളായ ദാമോദരൻ, ഷണ്മുഖൻ എന്നിവരെയാണ് അന്തിക്കാട് പൊലീസിന്റെയും, ഡാൻസാഫിന്റെയും നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ഈ മാസം 17ന് ഞായറാഴ്ച്ച രാവിലെയാണ് കടലൂർ സ്വദേശി ആദിത്യനെ (41) അരിമ്പൂരിൽ താമസിച്ചിരുന്ന വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.