വിതുര:വിനോദസഞ്ചാര കേന്ദ്രമായ പൊൻമുടിയിൽ ഇന്നു രാവിലെ പുള്ളിപ്പുലിയിറങ്ങി.
പൊൻമുടി സ്റ്റേഷനിലെ പൊലീസുകാരാണ് പുള്ളിപ്പുലി റോഡിൽനിന്ന് കാട്ടിലേക്ക് കയറിപ്പോകുന്നത് കണ്ടത്.
രാവിലെ 8.30ഓടെ പൊലീസ് സ്റ്റേഷനു സമീപം പുള്ളിപ്പുലിയെ കണ്ടതായി പൊലീസ് വനംവകുപ്പിനെ അറിയിക്കുകയായിരുന്നു.