തിരുവനന്തപുരം: കോർപ്പറേഷനിൽ കാർബൺ ന്യൂട്രൽ അനന്തപുരി പദ്ധതിയിലൂടെ 100 ഇലക്ട്രിക് ഓട്ടോറിക്ഷകൾ സൗജന്യമായി വിതരണം ചെയ്യുകയാണ്.
സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡാണ് ഈ ഓട്ടോറിക്ഷകൾ നിർമ്മിച്ചു നൽകുന്നതെന്ന് മന്ത്രി പി രാജീവ് അറിയിച്ചു.
സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി വിതരണം ചെയ്യുന്ന ഇ ഓട്ടോറിക്ഷകളിൽ ആദ്യത്തെ 10 എണ്ണത്തിന്റെ വിതരണോദ്ഘാടനം നിർവ്വഹിച്ചു.