പോത്തൻകോട് : ഭർത്താവ് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചു.കൊയ്ത്തൂർക്കോണം താഴെ കുന്നുകാട് കാവുവിള വീട്ടിൽ എസ്.സുധ(49)യ്ക്കാണ് മൂക്കിന് വെട്ടേറ്റത്.
ഞായറാഴ്ച രാത്രി പതിനൊന്നുമണിയോടെയായിരുന്നു സംഭവം. കല്ലൂർ പാണൻവിളാകത്ത് ബന്ധുവിന്റെ വീട്ടിൽ മരണത്തിനുപോയി മടങ്ങുമ്പോഴാണ് വെട്ടേറ്റത്.
സംഭവത്തിനുശേഷം ഭർത്താവ് അനിൽകുമാർ ഒളിവിൽപ്പോയി.പോത്തൻകോട് പഞ്ചായത്തിലെ മുൻ പഞ്ചായത്തംഗമാണ് അനിൽകുമാർ.