പോത്തൻകോട് :മണ്ണ് മാഫിയ സംഘവുമായി സാമ്പത്തിക ഇടപാട് നടത്തിയ പോത്തൻകോട് എസ്എച്ച്ഒ ഇതിഹാസ് താഹ, അഡീഷനൽ എസ്ഐ വിനോദ് എന്നിവരെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തതായി ദക്ഷിണമേഖല ഐജി സ്പർജൻകുമാർ അറിയിച്ചു.
മണ്ണിടപാടുകാർ തമ്മിൽ നടത്തിയ ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖ ഐജിക്കു ലഭിച്ചതോടെയാണ് അന്വേഷണത്തിനു നിർദേശം നൽകിയത്.
അഡീഷനൽ എസ്ഐ വിനോദ് ഇടനിലക്കാരനായി പണം ആവശ്യപ്പെട്ടെന്നാണ് ആരോപണം.
നെയ്യാറ്റിൻകര ഡിവൈഎസ്പി പി. അമ്മിണിക്കുട്ടൻ തയാറാക്കിയ വിശദമായ അന്വേഷണ റിപ്പോർട്ട് കഴിഞ്ഞ ദിവസം എസ്പി കിരൺ നാരായണിനു കൈമാറിയിരുന്നു.തുടർന്ന് നൽകിയ സ്പെഷൽ റിപ്പോർട്ടിലാണ് നടപടി