തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തോട് ചേർന്ന് വൻകിട ഗ്രീൻ ഹൈഡ്രജൻ നിർമ്മാണ പദ്ധതിയുമായി അദാനി.
മൂന്ന് ഘട്ടങ്ങളിലായി 1100 കിലോ ടൺ ഗ്രീൻ ഹൈഡ്രജൻ ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം. ഇത് പൂർണ്ണമായി വിദേശത്തേക്ക് കയറ്റുമതി ചെയ്യും. 26,400 കോടിരൂപയാണ് നിക്ഷേപം.
5000 പേർക്ക് നേരിട്ടും 18000 പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കും. തുറമുഖത്തിലൂടെയും നികുതിയിനത്തിലും വൻ വരുമാനമാണ് സംസ്ഥാനത്തേക്കെത്തുക. അനുമതികൾ ലഭിച്ചാൽ പദ്ധതി ഉടൻ തുടങ്ങും.
തുടക്കത്തിൽ പ്രതിവർഷം 100 കിലോ ടൺ ഗ്രീൻ ഹൈഡ്രജനും പിന്നീട് ഓരോ മൂന്ന് വർഷത്തിലും 500 കിലോ ടൺ വീതം ഉത്പാദനശേഷി വർദ്ധിപ്പിക്കും