തിരുവനന്തപുരം : ആറ്റുകാൽ ഭഗവതിക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തിന്റെ ഭാഗമായ കുത്തിയോട്ടത്തിന്റെ നേരിട്ടുള്ള രജിസ്‌ട്രേഷൻ വ്യാഴാഴ്ച അവസാനിക്കും.
ക്ഷേത്രത്തിൽ നേരിട്ടുള്ള രജിസ്‌ട്രേഷൻ വ്യാഴാഴ്ച രാത്രി 8-നും ഓൺലൈൻ വഴിയുള്ള രജിസ്‌ട്രേഷൻ വെള്ളിയാഴ്ച വൈകീട്ട് 5-നുമാണ് അവസാനിക്കുന്നത്.
വിവരങ്ങൾക്ക് www.attukal.org എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ഫോൺ: 9447071456.