പോത്തൻകോട്: പത്താം ക്ലാസുകാരന് സഹപാഠികളുടെ ക്രൂരമർദ്ദനം.
മർദ്ദനത്തിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് വിവരം വീട്ടുകാർ അറിയുന്നത്.
മർദ്ദിക്കുന്ന വീഡിയോ വിദ്യാർത്ഥിയുടെ അമ്മയ്ക്ക് സുഹൃത്ത് അയച്ചു കൊടുത്തപ്പോഴാണ് വിവരമറിയുന്നത്. ജനുവരി 13 -നാണ് സംഭവം നടന്നത്.
പുറത്തുപറഞ്ഞാൽ വീണ്ടും മർദ്ദിക്കുമെന്ന് വിദ്യാർത്ഥികൾ ഭീഷണിപ്പെടുത്തുന്നത് കൊണ്ടാണ് പുറത്ത് പറയാത്തത് എന്ന് വിദ്യാർഥി പറഞ്ഞു