തിരുവനന്തപുരം: സഞ്ചാരികൾ കണ്ടിരിക്കേണ്ട ലോകത്തെ ഏറ്റവും മനോഹരമായ 100 ബീച്ചുകളിലൊന്നാണ് വർക്കലയിലെ പാപനാശമെന്ന് ലോൺലി പ്ലാനറ്റ് മാഗസിൻ.
സഞ്ചാരികളുടെ ബൈബിളെന്ന് അറിയപ്പെടുന്ന ലോൺലി പ്ലാനറ്റ് പ്രസിദ്ധീകരണത്തിന്റെ ബീച്ച് ഗൈഡ് ബുക്കിലാണ് പാപനാശത്തെ ഉൾപ്പെടുത്തിയത്.
ഗോവയിലെ പലോലം,ആൻഡമാനിലെ സ്വരാജ് ബീച്ച് എന്നിവയാണ് പട്ടികയിൽ ഇടംപിടിച്ച മറ്റ് ഇന്ത്യൻ ബീച്ചുകൾ.