നേമം: ഡേ കെയറിൽ നിന്ന് അധികൃതർ അറിയാതെ ഇറങ്ങിനടന്ന രണ്ടു വയസ്സുകാരൻ, ഒന്നര കിലോമീറ്ററോളം ദൂരം ഒറ്റയ്ക്കു നടന്നു വീട്ടിലെത്തി.
വെള്ളായണി കാക്കാമൂലയിൽ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് അധ്യാപകരെ സസ്പെൻഡ് ചെയ്തു.
കാക്കാമൂല കുളങ്ങര ‘സുഷസ്സിൽ’ ജി.അർച്ചന–സുധീഷ് ദമ്പതികളുടെ മകൻ അങ്കിതാണ് ഡേ കെയറിൽ നിന്ന് അധികൃതർ അറിയാതെ പുറത്തിറങ്ങി വഴിയറിയാതെ തപ്പിത്തടഞ്ഞ് ഒടുവിൽ സുരക്ഷിതനായി വീട്ടിലെത്തിയത്