വിതുര: അഗസ്ത്യാര്‍കൂട ട്രക്കിംഗിനിടെയുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് മധ്യവയസ്കന് മരിച്ചു.
ചെന്നൈ സ്വദേശി ആര് രമേശ്(55) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 4.30ഓടെയാണ് സംഭവം. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പമാണ് രമേശ് അഗസ്ത്യാര്‍കൂടം ട്രക്കിംഗിനായി എത്തിയത്. ബോണക്കാട് ബേസ് ക്യാമ്പില്‍ നിന്ന് 11 കിലോ മീറ്റര്‍ അകലെ മുട്ടിടിച്ചാല്‍തേരിക്ക് സമീപത്ത് വച്ച് ഇന്നലെ വൈകുന്നേരം നാലുമണിയോടെയാണ് രമേശിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
ഉടന്‍ തന്നെ പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും മരണപ്പെടുകയായിരുന്നു. അതിരുമല ക്യാമ്പില്‍ എത്തുന്നതിന്റെ രണ്ടു കിലോ മീറ്റര്‍ മുന്‍പ് വച്ചായിരുന്നു സംഭവം.