തിരുവനന്തപുരം : മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള സ്വരാജ് ട്രോഫി തിരുവനന്തപുരം ജില്ലാപ്പഞ്ചായത്തിനും കോർപ്പറേഷനും.
2017 മുതൽ 2021 വരെ തുടർച്ചയായി നാലുതവണ സ്വരാജ് പുരസ്കാരം ജില്ലാപ്പഞ്ചായത്തിനായിരുന്നു. കോർപ്പറേഷന് തുടർച്ചയായി രണ്ടാംതവണയാണ് പുരസ്കാരം ലഭിക്കുന്നത്.
രോഗികൾ, വയോധികർ, ഭിന്നശേഷിക്കാർ, പട്ടികവർഗ ഊരുകളിലെ വിദ്യാർഥികൾ, കുട്ടികൾ, വനിതകൾ തുടങ്ങി വിവിധതലങ്ങളിലുള്ളവർക്കായി നടപ്പാക്കിയ പദ്ധതികളാണ് ജില്ലാപ്പഞ്ചായത്തിനെ ഈ നേട്ടത്തിലേക്ക് എത്തിച്ചത്.