തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ രണ്ട് യാത്രക്കാരില്‍ നിന്നായി അനധികൃതമായി കടത്തിക്കൊണ്ടുവന്ന 7.31 ലക്ഷം രൂപ വില വരുന്ന 40,600 സിഗരറ്റ് സ്റ്റിക്കുകള്‍ പിടികൂടി.
കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം നടത്തിയ പരിശോധനയില്‍ അബുദാബിയില്‍ നിന്നെത്തിയ യുവാക്കളില്‍ നിന്നാണ് സിഗരറ്റ് സ്റ്റിക്കുകള്‍ പിടികൂടിയത്.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 2023-2024 സാമ്പത്തിക വര്‍ഷത്തില്‍ 6,39,278 സിഗരറ്റ് സ്റ്റിക്കുകളാണെന്ന് പിടിച്ചെടുത്തതെന്നും ഇതിന്റെ ആകെ വിപണി മൂല്യം 1.01 കോടി രൂപ വില വരുമെന്നും അധികൃതര്‍ പറഞ്ഞു.