നെടുമങ്ങാട്: കൈവരിയിൽനിന്ന് സെൽഫിയെടുക്കാൻ ശ്രമിക്കുമ്പോൾ അണക്കെട്ടിന്റെ റിസർവോയറിലേക്ക് വീണ യുവാവിനെ രക്ഷിച്ചു.
വിതുര പേപ്പാറ അണക്കെട്ടിലാണ് സംഭവം. സുജിത്ത് (36) യുവാവിനെയാണ് സ്പെഷ്യൽ ടാസ്ക് ഫോഴ്സ് (എസ്.ടി.എഫ്) രക്ഷിച്ചത്.
രക്ഷാപ്രവർത്തകർ എത്തുന്നതുവരെ ജീവനക്കാർ ഇട്ടുകൊടുത്ത ലൈഫ് ബോയിയിൽ പിടിച്ച് യുവാവ് നിന്നു. സേന എത്തി റോപ്പിന്റെയും നെറ്റിന്റെയും സഹായത്താൽ സുജിത്തിനെ കരയിലെത്തിച്ചു