വീട്ടില്‍ പ്രസവമെടുത്തതിനെ തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍

IMG_20240221_214327_(1200_x_628_pixel)

തിരുവനന്തപുരം: വീട്ടില്‍ പ്രസവമെടുത്തതിനെ തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

പൂന്തുറ സ്വദേശിയും കാരയ്ക്കാമണ്ഡപത്ത് താമസക്കാരനുമായ നയാസിനെയാണ് നേമം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരേ നരഹത്യാക്കുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

നയാസിന്റെ ഭാര്യ പാലക്കാട് സ്വദേശിനി ഷമീറ(36)യും നവജാതശിശുവുമാണ് പ്രസവത്തെത്തുടര്‍ന്ന് മരിച്ചത്. വീട്ടില്‍വെച്ച് പ്രസവമെടുക്കാന്‍ ശ്രമിച്ചതാണ് അമ്മയുടെയും കുഞ്ഞിന്റെയും മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക കണ്ടെത്തല്‍.

ചൊവ്വാഴ്ച പ്രസവത്തിനിടെ ഷമീറയ്ക്ക് അമിതരക്തസ്രാവമുണ്ടായി. തുടര്‍ന്ന് ബോധരഹിതയായി. ഇതോടെ ഷമീര്‍ ആംബുലന്‍സ് വിളിച്ച് ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അമ്മയും കുഞ്ഞും മരിച്ചിരുന്നതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!