തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വർണവേട്ട; രണ്ട് യാത്രക്കാർ പിടിയില്‍

IMG_20240221_225729_(1200_x_628_pixel)

തിരുവനന്തപുരം: 35 ലക്ഷം രൂപയുടെ സ്വര്‍ണവുമായി രണ്ട് യാത്രക്കാര്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയില്‍.

സോക്‌സിലും അടിവസ്ത്രത്തിലും ഒളിപ്പിച്ച നിലയിലാണ് ഇവരില്‍ നിന്ന് കസ്റ്റംസ് സ്വര്‍ണം പിടികൂടിയത്.

ബുധനാഴ്ച രാവിലെ കൊളംബോയില്‍ നിന്നെത്തിയ ശ്രീലങ്കന്‍ എയര്‍വേയ്‌സ് വിമാനം, ഷാര്‍ജയില്‍നിന്നെത്തിയ ഇന്‍ഡിഗോ വിമാനം എന്നിവയിലെത്തിയ യാത്രക്കാരാണിവര്‍.

ശ്രീലങ്കയില്‍ നിന്നെത്തിയ വിമാന യാത്രക്കാരന്‍ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയിലാണ് സ്വര്‍ണം കടത്തിയത്. 20.12 ലക്ഷം രൂപയുടെ 320 ഗ്രാം തൂക്കമുളള ബിസ്‌കറ്റുകളാണ് ഇയാളില്‍നിന്ന് പിടികൂടിയത്.ഷാര്‍ജയില്‍നിന്നെത്തിയ വിമാനത്തിലെ യാത്രക്കാരന്‍ ധരിച്ചിരുന്ന സോക്‌സിനുളളിലാണ് സ്വര്‍ണം കടത്തിയത്. കറുത്തപേപ്പര്‍ ഉപയോഗിച്ച് പൊതിഞ്ഞ നിലയിയാണ് രണ്ട് സോക്‌സിനുളളിലും സ്വര്‍ണ്ണം ഒളിപ്പിച്ചിരുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!