തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാലയ്ക്ക് ഇനി നാല് ദിവസം ബാക്കിനിൽക്കെ നിരത്തുകളിൽ അടുപ്പുകൂട്ടാൻ ഇടം പിടിച്ച് നേരത്തെ തന്നെ കല്ലുകൾ നിറഞ്ഞു.
ഇടവഴികളിൽ പോലും പേരെഴുതി ‘ബുക്ക്ഡ്’ എന്നു കുറിച്ച കടലാസുകളും കയറുകളും കാണാം
ആറ്റുകാൽ ക്ഷേത്രത്തിലേക്കുള്ള വഴികളിലും നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലുമെല്ലാം പൊങ്കാലക്കലങ്ങൾ വിൽപനയ്ക്കു നിരന്നു. 25 ന് ആണ് ആറ്റുകാൽ പൊങ്കാല.