തിരുവനന്തപുരം :ജല അതോറിറ്റിയുടെ പൈപ്പ് ലൈനിൽ ചോർച്ച. നഗരത്തിലും പരിസര പ്രദേശങ്ങളിലും ശുദ്ധജലവിതരണം മുടങ്ങും.
പോങ്ങുംമൂട് സബ്ഡിവിഷന് കീഴിൽ സിഇടിക്ക് സമീപം പ്രധാന പൈപ്പ് ലൈനിലാണ് ചോർച്ച കണ്ടെത്തിയത്. ഗ്യാസ് പൈപ്പ് ലൈൻ പണിക്കിടയിൽ പൈപ്പ് പൊട്ടുകയായിരുന്നു.
രാത്രി എട്ടു മുതൽ അറ്റകുറ്റപണി ആരംഭിച്ചതായി അധികൃതർ അറിയിച്ചു. എന്നാൽ പണി പൂർത്തിയായാലും മുഴുവൻ സ്ഥലങ്ങളിലും വെള്ളമെത്താൻ പിന്നെയും വൈകും.
നഗരത്തിലെ പ്രധാന കേന്ദ്രങ്ങളായ അമ്പലമുക്ക്, കേശവദാസപുരം, പട്ടം, ഉള്ളൂർ, മുട്ടട, നാലാഞ്ചിറ ഭാഗങ്ങളിലും രണ്ടു ദിവസം ശുദ്ധജലവിതരണം തടസപ്പെടും. വെള്ളം മുടങ്ങുന്ന മറ്റു സ്ഥലങ്ങൾ ഇടവക്കോട്, ശ്രീകാര്യം, പോങ്ങുംമൂട്, പ്രശാന്ത് നഗർ, പരുത്തിപ്പാറ, പാറോട്ടുകോണം, ചെറുവയ്ക്കൽ, ആക്കുളം, ചെല്ലമംഗലം, പൗഡിക്കോണം, ചെമ്പഴന്തി, പുലയനാർകോട്ട, ഞാണ്ടൂർകോണം, കരിമണൽ, കുഴിവിള, ആറ്റിപ്ര, കുളത്തൂർ, മൺവിള, അരശുംമൂട്, പള്ളിത്തുറ, മേനംകുളം, കഴക്കൂട്ടം, സിആർപി എഫ്, പള്ളിത്തുറ, ടെക്നോപാർക്ക്, കാര്യവട്ടം, തൃപാദപുരം, കിൻഫ്ര പാങ്ങപ്പാറ, കരിയം, ചന്തവിള, കാട്ടായിക്കോണം
TAGS