തിരുവനന്തപുരം: ചെങ്കോട്ടുകോണത്ത് സുഹൃത്ത് തീ കൊളുത്തിയ സ്ത്രീ മരിച്ചു.
മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവേ ജി. സരിത (46) എന്ന സ്ത്രീ ആണ് മരിച്ചത്. ഇവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതേയുള്ളൂ.
ഇന്നലെ രാത്രി എട്ട് മണിയോടെയാണ് ദാരുണമായ സംഭവം നടന്നത്. ആശുപത്രിയിലെത്തിച്ചെങ്കിലും ഇവര്‍ പുലരുമ്പോഴേക്ക് മരണത്തിന് കീഴടങ്ങുകയായിരുന്നു.
കേസിലെ പ്രതി ബിനു (50)വും ആശുപത്രിയിലാണ്. പൊള്ളലേറ്റതിനെ തുടര്‍ന്നാണ് ഇയാളെയും ആശുപത്രിയില്‍പ്രവേശിപ്പിച്ചത്.