തിരുവനന്തപുരം: തിരുവനന്തപുരത്തെത്തിയ എന്‍ഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറിന് നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് സ്വീകരണം നല്കി.
വിമാനത്താവളം മുതല്‍ പാളയം രക്തസാക്ഷി മണ്ഡപം വരെ റോഡ് ഷോ നടത്തി. വിജയിപ്പിച്ചാല്‍ തിരുവനന്തപുരത്തെ ഐടി നഗരമാക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
മോദിയുടെ ഗ്യാരണ്ടി തിരുവനന്തപുരത്തും നടപ്പാക്കും. അതിനുവേണ്ടിയാണ് താൻ തിരുവനന്തപുരത്ത് എത്തിയത്.
ഇന്ത്യയുടെ വികസനത്തിന് വേണ്ടി ബിജെപിയ്ക്ക് വേണ്ടി വോട്ട് ചെയ്യും. തിരുവനന്തപുരത്തം വിജയം സുനിശ്ചിതമാണ്. ജയിക്കുന്ന 400 സീറ്റുകളില്‍ ഒരു സീറ്റ് തിരുവനന്തപുരത്ത് നിന്നായിരിക്കുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു