തിരുവനന്തപുരം: നേമത്ത് പെൺകുട്ടിയുടെ കഴുത്തിൽ ബ്ലേഡ് കൊണ്ട് ആക്രമിച്ച യുവാവ് പിടിയില്‍.
നേമം സ്വദേശി ഹാരിസിനെയാണ് നേമം പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രിയാണ് ബ്ലേഡ് കൊണ്ട് പ്രതി പെൺകുട്ടിയെ ആക്രമിച്ചത്.
കയ്യില്‍ കരുതിയ ബ്ലേഡ് കൊണ്ട് കഴുത്തിൽ കുത്തിയ ശേഷം പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. വൈകീട്ടോടെയാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. പരിക്കുകളോടെ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.