സ്റ്റോക്ക് മാർക്കറ്റ് ട്രേഡിംഗിലൂടെ കോടികള്‍ തട്ടിപ്പ്; മലയിൻകീഴ് സ്വദേശി പിടിയിൽ

IMG_20240314_121310_(1200_x_628_pixel)

തിരുവനന്തപുരം: സ്‌റ്റോക്ക് മാര്‍ക്കറ്റ് ട്രേഡിംഗിന് എന്ന പേരില്‍ സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി പേരുടെ കൈയ്യില്‍ നിന്നും കോടികള്‍ കൈക്കലാക്കി മുങ്ങിയ യുവതിയെ പിടികൂടി.

തിരുവനന്തപുരം മലയന്‍കീഴ് മൈക്കിള്‍ റോഡില്‍ ശാന്തന്‍മൂല കാര്‍ത്തിക ഹൗസില്‍ ബി.ടി പ്രിയങ്ക(30) യെയാണ് തിരുവമ്പാടി പോലീസ് സംഘം അറസ്റ്റ് ചെയ്തത്.  പോലീസ് സംഘം എറണാകുളത്ത് വെച്ചാണ് പ്രതിയെ പിടികൂടിയത്.

25 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയിന്മേലാണ് തിരുവമ്പാടി പോലീസ് ഇപ്പോള്‍ ഇവരെ അറസ്റ്റു ചെയ്തിരിക്കുന്നത്.

ട്രേഡിംഗിലൂടെ വന്‍ ലാഭവിഹിതം നല്‍കാമെന്ന് പറഞ്ഞ് കബളിപ്പിച്ചാണ് ഇവര്‍ പണം കൈക്കലാക്കിയിരുന്നത്. കടവന്ത്രയില്‍ ട്രേഡിംഗ് ബിസിനസ് സ്ഥാപനം ഉണ്ടെന്നായിരുന്നു ഇവരുടെ അവകാശവാദം. പ്രിയങ്കയുടെ അമ്മയും സഹോദരന്‍ രാജീവും സുഹൃത്ത് ഷംനാസും കൃത്യത്തില്‍ പങ്കാളികളാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, കരമന, കടവന്ത്ര തുടങ്ങിയ പോലീസ് സ്‌റ്റേഷനുകളിലും പ്രിയങ്കയുടെ പേരില്‍ കേസുകള്‍ നിലവിലുണ്ട്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!