ന്യൂഡൽഹി: അശ്ലീല ഉള്ളടക്കം പ്രദര്‍ശിപ്പിച്ചതിന് ഒടിടി ആപ്പുകളും സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളും നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍.
മലയാളം ഒടിടി ആപ്പായ യെസ്മ ഉള്‍പ്പടെ 18 പ്ലാറ്റ്ഫോമുകളാണ് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം നിരോധിച്ചത്.
ഇതോടൊപ്പം 19 വെബ്സൈറ്റുകള്‍, 10 ആപ്പുകള്‍ (ഏഴ് എണ്ണം ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും 3 എണ്ണം ആപ്പിള്‍ ആപ്പ്സ്റ്റോറില്‍ നിന്നും) 57 സോഷ്യല്‍ മീഡിയാ അക്കൗണ്ടുകളും നിരോധിച്ചു. സിനിമകളും ഹ്രസ്വചിത്രങ്ങളുമാണ് ഇത്തരം പ്ലാറ്റ്ഫോമുകളിലൂടെ സ്ട്രീം ചെയ്യുന്നത്.
നിരോധിക്കപ്പെട്ട ഒടിടി ആപ്പുകളും സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളും:
ഡ്രീംസ് ഫിലിംസ്
വൂവി
യെസ്മ
അണ്‍കട്ട് അഡ്ഡ
ട്രൈ ഫ്ളിക്സ്
എക്സ് പ്രൈം
നിയോണ്‍ എക്സ് വിഐപി
ബേഷരംസ്
ഹണ്ടേഴ്സ്
റാബിറ്റ്
എക്സ്ട്രാ മൂഡ്
ന്യൂഫ്ളിക്സ്
മൂഡ്എക്സ്
മോജ്ഫ്ളിക്സ്
ഹോട്ട് ഷോട്ട്സ് വിഐപി
ഫുജി
ചിക്കൂഫ്ളിക്സ്
പ്രൈം പ്ലേ