കോവളം: വിവാഹവാഗ്ദാനം നൽകി പതിനേഴുകാരിയെ പീഡിപ്പിച്ചശേഷം നഗ്നഫോട്ടോകളെടുത്ത് ഭീഷണിപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ.
വിഴിഞ്ഞം ടൗൺഷിപ്പിൽ ആമ്പൽക്കുളം ഹബീബീയ ബയത്തിൽ ഷാരുഖ് ഖാനെ (24) ആണ് കോവളം പോലീസ് അറസ്റ്റുചെയ്തത്.
മൊബൈൽ ഫോണിലൂടെയായിരുന്നു ഇയാൾ പെൺകുട്ടിയെ പരിചയപ്പെട്ടത്. തുടർന്ന് കുട്ടിയെ കാറിൽ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് പെൺകുട്ടിയുടെ നഗ്നഫോട്ടോകളെടുത്തശേഷം ഫോണിലയച്ചുകൊടുത്ത് ഭീഷണിപ്പെടുത്തി എന്നാണ് പരാതി