ആറ്റിങ്ങല്‍: ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വീട്ടിലെത്തിയ വാര്‍ഡ് മെമ്പറുടെ ദേഹത്ത് തിളച്ച കഞ്ഞിയൊഴിച്ചു.
മുദാക്കല്‍ പഞ്ചായത്ത് 19-ാം വാര്‍ഡ് മെമ്പര്‍ ഊരുപൊയ്ക ശബരിനിവാസില്‍ ബിജുവിന്റെ (53) ദേഹത്താണ് കഞ്ഞിയൊഴിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് ഊരുപൊയ്ക കിണറ്റുമുക്ക് വലിയവിളവീട്ടില്‍ സജിയെ (46) ആറ്റിങ്ങല്‍ പൊലീസ് അറസ്റ്റ് ചെയ്തു. നെഞ്ചിലും വയറ്റിലും പൊള്ളലേറ്റ ബിജു തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.