വെള്ളറട:കണ്ണനൂരിൽ നടുറോഡിൽ ലഹരി സംഘത്തിന്‍റെ ആക്രമണം.
വെള്ളറട കണ്ണനൂരിൽ ഇന്നലെ രാത്രിയാണ് സംഭവം. അമ്പൂരി സ്വദേശിയായ പാസ്റ്റര്‍ അരുളിനെ വെട്ടിപ്പരുക്കേല്‍പ്പിച്ചു.
കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാരിയെയും ഭര്‍ത്താവിനെയും നടുറോഡില്‍ മര്‍ദിച്ചു. ഒരു വീടിന്റെ ജനൽച്ചില്ലുകൾ തകർക്കുകയും ഇരുചക്രവാഹനങ്ങൾ മറിച്ചിടുകയും ചെയ്തു.
പണം അപഹരിച്ചതായും നാട്ടുകാർ പറഞ്ഞു.ബഹളം കേട്ട് പുറത്തിറങ്ങിയ വീട്ടുടമയെയും ഗുണ്ടാസംഘം ഭീഷണിപ്പെടുത്തി.