തിരുവനന്തപുരം:സംസ്ഥാനത്ത് ഗുണ്ടാ ആക്രമണങ്ങൾ വർധിച്ച സാഹചര്യത്തിൽ ഗുണ്ടകളെ വലയിലാക്കാൻ ഓപ്പറേഷൻ ആഗ് എന്ന പേരിൽ കേരളമൊട്ടാകെ പൊലീസ് റെയ്ഡ്.
ഇന്ന് രാവിലെ 6 മണി മുതലാണ് റെയ്ഡ് ആരംഭിച്ചത്. തിരുവനന്തപുരത്ത് കരമന, നേമം മേഖലയിലാണ് പരിശോധന നടക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ തലസ്ഥാനത്ത് തുടർച്ചയായി വിവിധ ഇടങ്ങളിൽ ഗുണ്ടാ ആക്രമണങ്ങൾ നടന്നിരുന്നു.