മലയന്‍കീഴ്: സ്ത്രീധനം കുറഞ്ഞുപോയതിന്റെ പേരില്‍ ഭാര്യയെ മർദ്ദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ.
മലയന്‍കീഴ് സ്വദേശി ദിലീപിനെയാണ് അറസ്റ്റുചെയ്തത്. രണ്ടുവര്‍ഷം മുമ്പ് ഭാര്യയെ അതിക്രൂരമായി മര്‍ദിച്ചശേഷം മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ച കേസില്‍ ദിലീപിനെ കോടതി ശിക്ഷിച്ചിരുന്നു.ജോലിക്ക് പോകുന്നതിന്റെ പേരിലായിരുന്നു രണ്ടുവര്‍ഷം മുമ്പുള്ള മര്‍ദനം
ഈ കേസിൽ ശിക്ഷ കഴിഞ്ഞിറങ്ങി ഭാര്യക്കൊപ്പം താമസിച്ച് വരവെയാണ് വീണ്ടും ആക്രമണം ഉണ്ടായത്.