അരളിച്ചെടി കഴിച്ചെന്നു സംശയം, നെയ്യാറ്റിൻകരയിൽ അഞ്ചു പശുക്കൾ ചത്തു

IMG_20240509_175933_(1200_x_628_pixel)

നെയ്യാറ്റിൻകര : അരളിച്ചെടിയുടെ ഇല തിന്നെന്നു സംശയിക്കുന്ന അഞ്ചു പശുക്കൾ ചത്തു.

നെയ്യാറ്റിൻകര കൊല്ലവംവിള ഇരുമ്പിൽ ചക്കാലക്കൽ പുത്തൻവീട്ടിൽ നന്ദിനിയുടെയും മകൻ വിജേഷിന്റെയും പശുക്കളാണ് ചത്തത്.

പുല്ലിനൊപ്പം അരളിച്ചെടിയുടെയും ശംഖുപുഷ്പത്തിന്റെയും ഇല പശുക്കൾ കഴിച്ചെന്നു സംശയിക്കുന്നതായി ഇവർ പറഞ്ഞു.

പോസ്റ്റ്മോർട്ടം നടത്താതെ കുഴിച്ചിട്ടതിനാൽ മരണകാരണം വ്യക്തമല്ല. ഉടമ താൽപര്യപ്പെടാഞ്ഞതിനാലാണ് പോസ്റ്റ്മോർട്ടം ഒഴിവാക്കിയതെന്ന് വെറ്ററിനറി ഡോക്ടർ പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!