തിരുവനന്തപുരം: കഴക്കൂട്ടത്തുനിന്നു കാണാതായ ശേഷം കണ്ടെത്തിയ പതിമൂന്നുകാരി അസം ബാലികയുമായി പോലീസ് സംഘം തിരുവനന്തപുരത്തെത്തി.
വിശാഖപട്ടണത്തുനിന്ന് കേരള എക്സ്പ്രസിലാണ് തിരുവനന്തപുരത്തെത്തിച്ചത്.
തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ച പെണ്‍കുട്ടിയെ സിഡബ്ല്യുസി ഏറ്റെടുപ്പെടുത്തു. പൂജപ്പുരയിലെ ഷെല്‍ട്ടര്‍ ഹോമിലേക്കാണ് കുട്ടിയെ കൊണ്ടുപോയത്. സിഡബ്ല്യുസിയുടെ തിങ്കളാഴ്ചത്തെ ഹിയറിങിന് ശേഷമാകും കുട്ടിയെ ആര്‍ക്ക് കൈമാറണമെന്നത് സംബന്ധിച്ച് തീരുമാനമെടുക്കുക.